500 കിലോ തൂക്കം; പൊന്നാനിയിൽ കൂറ്റൻ കട്ട കൊമ്പൻ വലയിൽ; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 08:39 PM  |  

Last Updated: 19th February 2023 08:39 PM  |   A+A-   |  

katta_komban

പൊന്നാനി ഹാർബറിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ കട്ട കൊമ്പൻ/ വിഡിയോ സ്ക്രീൻഷോട്ട്

 

മലപ്പുറം; 500 കിലോ തൂക്കമുള്ള കൂറ്റന്‍ 'കട്ട കൊമ്പൻ' മീനിനെ വലയിലാക്കി പൊന്നാനി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികൾ. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ്  കട്ട കൊമ്പനെ പിടിച്ചത്.  ഇന്നലെ പുലര്‍ച്ചെയാണ് കൊമ്പന്‍ മീനുമായി തൊഴിലാളികള്‍ ഹാര്‍ബറിലെത്തിയത്. ഈ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ മത്സ്യമാണിത്. 

മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫൈബര്‍ വള്ളത്തിന്  ഇത് പോലൊരു കൊമ്പനെ കിട്ടിയിരുന്നു. 200 കിലോയുടെ അടുത്ത് തൂക്കം വരുന്ന കട്ട കൊമ്പനെയാണ് അന്ന് ലഭിച്ചത്. മുള്ളില്ലാത്ത മത്സ്യമാണ് എന്നതാണ് കട്ടകൊമ്പന്‍ മീനിന്‍റെ പ്രത്യേകത. മറ്റു ഇറച്ചികള്‍ക്ക് സമാനമായ രീതിയില്‍ ബിരിയാണി ഉണ്ടാക്കാനായി കട്ടക്കൊമ്പന്‍റെ ഇറച്ചി ഉപയോഗിക്കാന്‍ സാധിക്കും. വലിയ കല്യാണങ്ങള്‍ക്കും മറ്റും ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കാറുണ്ടന്നും നാട്ടുകാര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്റ്റഡിയിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ