കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു, യുവമോർച്ചാ പ്രവർത്തകർ കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 08:13 PM  |  

Last Updated: 19th February 2023 08:13 PM  |   A+A-   |  

cm-pinarayi

ഫയല്‍ ചിത്രം

 

കോഴിക്കോട്: കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം. കെഎസ്‌യു പ്രവർ‌ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടർന്ന് ഏഴു കെഎസ്‍‍‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

മുഖ്യമന്ത്രി തങ്ങിയ കോഴിക്കോട് സർക്കാർ ​ഗസ്റ്റ് ഹൗസിനു മുന്നിൽ പ്രതിഷേധവുമായി യുവമോർച്ചാ പ്രവർത്തകർ എത്തി. മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോൾ കരിങ്കൊടി കാണിക്കാനായിരുന്നു ശ്രമം. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസിന്റെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. യുവമോർച്ച പ്രവർത്തകരായ വൈഷ്ണവേഷ്, സബിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈസ്റ്റ് ഹില്ലിൽ രണ്ട് കെഎസ്‌യു പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തു.

ഇന്ധന സെസിൽ ഉൾപ്പടെപ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി കോഴിക്കോട് എത്തിയത്. കോഴിക്കോട്ടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മീഞ്ചന്ത ഗവണ്‍മെന്‍റ് ആര്‍ട്‍സ് കോളജില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ കറുത്ത മാസ്ക് പൊലീസ് അഴിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ