'പിണറായി തമ്പുരാന്‍ എഴുന്നള്ളുന്നൂ...'; യൂത്ത് കോണ്‍ഗ്രസിന്റെ വിളംബര പ്രതിഷേധം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 05:28 PM  |  

Last Updated: 19th February 2023 05:28 PM  |   A+A-   |  

youth_congress_protest

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നിന്ന് 

 


കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കാസര്‍കോട് എത്താനിരിക്കെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.  മുഖ്യമന്ത്രിയുടെ വരവറിയിച്ചുള്ള പെരുമ്പറ വിളംബര ജാഥ നടത്തിയായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

'നാടുവാഴുന്ന പേടിത്തൊണ്ടന്‍ പിണറായി തമ്പുരാന്‍ നാളെ കാസര്‍കോട്ടേക്ക് എഴുന്നള്ളുന്നൂ... ആരും പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയേണ്ടതാണ്...മരുന്നും അവശ്യ സാധനങ്ങളും വാങ്ങേണ്ടവര്‍ ഇന്നുതന്നെ വാങ്ങേണ്ടതാണ്...ആശുപത്രിയില്‍ പോകേണ്ടവര്‍ ഇന്നുതന്നെ അഡ്മിറ്റ് ആകേണ്ടതാണ്...' ഇങ്ങനെ നീളുന്നു യൂത്ത് കോണ്‍ഗ്രസിന്റെ വിളംബം. 

 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ്, ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇന്ധന സെസ് അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിവരികയാണ്. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ഇസ്രയേലില്‍ ബിജു മുങ്ങിയത് ആസൂത്രിതമായി; സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: കൃഷിമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ