തണുത്തുവിറച്ച് മൂന്നാർ; താപനില വീണ്ടും പൂജ്യത്തിനു താഴെ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2023 06:31 PM  |  

Last Updated: 19th February 2023 06:31 PM  |   A+A-   |  

munnar100600

മൂന്നാർ/ ഫയല്‍ ചിത്രം

 

മൂന്നാർ: ‌‌വീണ്ടും മൂന്നാറിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെയെത്തി. സൈലന്റ് വാലി, ചെണ്ടുവര, കന്നിമല, ഒ ഡി കെ, ചൊക്കനാട്, ലാക്കാട് സിമന്റ് പാലം എന്നിവിടങ്ങളിലാണ് താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് താപനില മൈനസ് ഒന്നിലെത്തിയത്. ഈ സീസണിൽ ഇത് നാലാം തവണയാണ് മൂന്നാർമേഖലയിൽ താപനില പൂജ്യത്തിനും താഴെയെത്തുന്നത്. 

ഡിസംബർ ആദ്യവാരം മുതൽ മൂന്നാർ മേഖലയിൽ അതിശൈത്യമാണ്. ഡിസംബർ മുതൽ മൂന്നുതവണ മഞ്ഞുവീഴ്ചയുണ്ടായി. ജനുവരി 18നാണ് അവസാനമായി മഞ്ഞുവീണത്. വെള്ളിയാഴ്ച രാത്രി താപനില പെട്ടെന്ന് കുറഞ്ഞ് പൂജ്യത്തിനു താഴെ എത്തുകയായിരുന്നു. കന്നിമലയിലും ലാക്കാട് സിമന്റ്പാലം മേഖലയിലുമാണ് ഇത്തവണ ഏറ്റവുമധികം മഞ്ഞുവീഴ്ചയുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ 43 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ