അട്ടപ്പാടി മധു കൊലപാതകം; അന്തിമ വാദം ഇന്ന്

കേസിൽ 16 പ്രതികളാണുള്ളത്. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി
കൊല്ലപ്പെട്ട മധു/ഫയല്‍
കൊല്ലപ്പെട്ട മധു/ഫയല്‍

പാലക്കാട്: അട്ടപ്പാടി മധു കൊലപാതക കേസിന്റെ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ ആരംഭിക്കും. മധു മരിച്ചിട്ട് നാളെ അഞ്ച് വർഷം തികയും.

കേസിൽ 16 പ്രതികളാണുള്ളത്. പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ 101 സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം എട്ട് പേരേയും. 

മൂന്ന് പ്രോസ്യൂട്ടർമാർ പിന്മാറിയ കേസിൽ പല കാരണങ്ങളാൽ വിചാരണ വൈകുകയായിരുന്നു. രഹസ്യ മൊഴി നൽകിയവരടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ അടക്കം അസാധാരണ സംഭവങ്ങളും അതിനിടെ നടന്നു.

തങ്ങൾക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ അമ്മയും സഹോദരിയും. ഭീഷണികളടക്കം മറികടന്നാണ് ഇരുവരും നിയമ പോരാട്ടവുമായി മുന്നോട്ടു പോയത്. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു മരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com