'അത് ആക്‌സിഡന്റ്'; ഡിവൈഎഫ്‌ഐ നേതാവ് മര്‍ദിച്ചിട്ടില്ല, പാര്‍ട്ടിയെ വലിച്ചിഴയ്ക്കുന്നെന്ന് ചിന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st February 2023 07:57 PM |
Last Updated: 21st February 2023 07:57 PM | A+A A- |

അമ്പാടി ഉണ്ണി/വീഡിയോ സ്‌ക്രീന്‍ഷോട്ട്
ആലപ്പുഴ:ഡിവൈഎഫ്‌ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണി മര്‍ദിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് എസ്എഫ്‌ഐ നേതാവ് ചിന്നു. കഴിഞ്ഞദിവസം സംഭവിച്ചത് അപകടം മാത്രമാണെും എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയേയും സിപിഎമ്മിനെയും ബോധപൂര്‍വം വലിച്ചിഴയ്ക്കുകയാണെന്നും ചിന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പഴ്സന്‍ കൂടിയായ എസ്എഫ്‌ഐ നേതാവ് ചിന്നുവിനെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന അമ്പാടി ഉണ്ണി ആക്രമിച്ചിരുന്നു. ഹരിപ്പാട് നാരകത്തറ ജങ്ഷനില്‍ ഇന്നു വൈകിട്ട് നാലരയോടെയാണ് ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോള്‍ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ ചിന്നു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിഷയം വാര്‍ത്തയായതിന് പിന്നാലെ സിപിഎം അമ്പാടി ഉണ്ണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് ആക്രമണം നിഷേധിച്ച് പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.
'കഴിഞ്ഞ ദിവസം എനിക്കുണ്ടായ ഒരു ആക്‌സിഡന്റുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. അതുമായി ബന്ധപ്പെട്ട് എന്റെ പ്രസ്ഥാനങ്ങളായ എസ്എഫ്‌ഐയേയും ഡിവൈഎഫ്‌ഐയേയും സിപിഎമ്മിനേയും ബോധപുര്‍വ്വമായി വലിച്ചിഴക്കുന്നത് ചിലരുടെ വ്യക്തിതാല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടാണ്.ഇത്തരത്തില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അറിവോ സമ്മതത്തോടോ കൂടിയല്ല. എന്റെ സുഹൃത്തുക്കളോട് എനിക്കൊന്നേ പറയാനുള്ളൂ ഞാന്‍ ആരോഗ്യവതിയായി തന്നെ എന്റെ വീട്ടിലുണ്ട്'- പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കാണാനെത്തിയ ഷാഫി പമ്പില്‍ എംഎല്‍എയെ പൊലീസ് കയ്യേറ്റം ചെയ്തു; പരാതി (വീഡിയോ)
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ