അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്ത്; ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം പിടികൂടി

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 05:28 PM  |  

Last Updated: 22nd February 2023 05:28 PM  |   A+A-   |  

gold SMUGGLING

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശി സൈഷാദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.  

കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരനെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ചാണ് പൊലീസ് പിടികൂടിയത്. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ടുവന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ; പിഴവ് അറിഞ്ഞത് രോഗി പറഞ്ഞപ്പോള്‍; ഗുരുതര അനാസ്ഥ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ