പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണം; വിചാരണക്കോടതിയില്‍ ഹാജരാക്കണം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്ക്  |   Published: 22nd February 2023 12:14 PM  |  

Last Updated: 22nd February 2023 12:14 PM  |   A+A-   |  

pulsar suni

പൾസർ സുനി /ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ നേരിട്ട് വിസ്തരിക്കണമെന്ന് ഹൈക്കോടതി. ഇന്നു മുതല്‍ വിചാരണക്കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ പള്‍സര്‍ സുനി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി വിധി. 

കേസില്‍ വിചാരണ ദിവസങ്ങളില്‍ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി കോടതിയെ സമീപിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും സുനി കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം വിചാരണക്കോടതിയില്‍ തുടരുകയാണ്. കേസില്‍ നടി മഞ്ജു വാര്യരെ ഇന്നലെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വിസ്താരം ഇന്നു നടക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ കൂട്ടത്തില്‍ ദിലീപിന്റെ സംഭാഷണവും ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

ഇതു സ്ഥിരീകരിക്കാനായാണ് മഞ്ജു വാര്യരെ വിസ്തരിക്കുന്നത്. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും, കോടതി ഹര്‍ജി തള്ളുകയും, വീണ്ടും വിസ്താരത്തിന് അനുവാദം നല്‍കുകയുമായിരുന്നു. ശബ്ദരേഖകള്‍ ദിലീപിന്റെയും ബന്ധുക്കളുടേതുമാണെന്ന് നേരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ