ശ്വാസകോശത്തിലെ അണുബാധ മാറി; ദൈനംദിന കാര്യങ്ങള്‍ സ്വന്തമായി ചെയ്യുന്നു; ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 01:06 PM |
Last Updated: 22nd February 2023 01:06 PM | A+A A- |

ഉമ്മന്‍ ചാണ്ടി
ബംഗളൂരു: ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയെന്ന് ബംഗളൂരുവിലെ ആശുപത്രി അധികൃതര്‍. ശ്വാസകോശത്തിലെ അണുബാധ മാറിയതായും, ആദ്യറൗണ്ട് ഇമ്മ്യൂണോ തൊറാപ്പി പൂര്‍ത്തിയായതായും ആശുപത്രി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെ ശ്വാസകോശത്തിലെ അണുബാധ പൂര്‍ണമായും മാറിയതായും ഇമ്മ്യൂണോ തൊറാപ്പിയുടെ അദ്യറൗണ്ട് പൂര്‍ത്തിയായെന്നും അധികൃതര്‍ അറിയിച്ചു. ഇമ്മ്യൂണോ തൊറാപ്പിയുടെ രണ്ടാം റൗണ്ട് മാര്‍ച്ച് ആദ്യവാരം ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനമെടുക്കുയുള്ളുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സ്വന്തമായി ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു. ന്യൂമോണിയ മാറിയ ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഫെബ്രുവരി 12നാണ് ബംഗളൂരുവിലെ ബര്‍ലിന്‍ചാരിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ