ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതി; അമിട്ടിനും കുഴിമിന്നലിനും വിലക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2023 12:45 PM |
Last Updated: 22nd February 2023 12:45 PM | A+A A- |

ഫയല്‍ ചിത്രം
തൃശൂര്‍: വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് വെടിക്കെട്ടു നടത്തുന്നതിന് ജില്ലാ അധികൃതര്‍ അനുമതി നല്‍കി. 21ന് വൈകീട്ട് 7നും 10നും ഇടക്കുള്ള സമയത്ത് വെടിക്കെട്ട് നടത്തുന്നതിന് പൂരാഘോഷകമ്മറ്റി ഏങ്കക്കാട് ദേശം പ്രസിഡണ്ടിന് അനുമതി നല്‍കി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് റെജി പി ജോസഫ് ഉത്തരവിറക്കി.
10000 ഓലപ്പടക്കങ്ങള്‍, 150 മഴത്തോരണം, 300 മത്താപ്പ്, 300 ചൈനീസ് പടക്കങ്ങള്‍, 300 പൂത്തിരി എന്നീ പെസോ അംഗീകൃത നിര്‍മ്മിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. 15 കിലോഗ്രാമില്‍ അധികരിക്കാത്തതും നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കാത്തതുമായ വെടിക്കോപ്പുകള്‍ ഉപയോഗിക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നീ ഡിസ്‌പ്ലേ. ഫയര്‍വര്‍ക്‌സ് ഉപയോഗിക്കാന്‍ പാടില്ല.
മാഗസിനില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് എക്‌സ്‌പ്ലോസീവ് ആക്ട്‌സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്. വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണ്ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്യേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ച്യൂയിങ്ഗം ചവച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ