ച്യൂയിങ്ഗം ചവച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി

By സമകാലികമലയാളം ഡെസ്ക്  |   Published: 22nd February 2023 10:36 AM  |  

Last Updated: 22nd February 2023 10:36 AM  |   A+A-   |  

chewingum

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ച്യൂയിങ്ഗം ചവച്ചതിന് വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. മൂന്നു വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. 

അകാരണമായി അധ്യാപകന്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചവച്ചത് എന്താണെന്ന് പറയാന്‍ പോലും സാര്‍ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു. കയ്യിലും പുറത്തും അടിക്കുകയും കൈ പിടിച്ചു തിരിച്ചന്നെും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. 

പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍, മോശമായാണ് പൊലീസ് പെരുമാറിയതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി. എന്നാല്‍ സ്‌കൂളില്‍ കുട്ടികളും അധ്യാപകരും തമ്മിലുണ്ടായ പ്രശ്‌നം, അവര്‍ രമ്യമായി പരിഹരിക്കട്ടെ എന്നു കരുതിയാണ് കേസെടുക്കാത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'എനിക്കും കുറേ തല്ലു കിട്ടിയിട്ടുണ്ട്, ഭാവിയിൽ ​ഗുണം ചെയ്യും'; പൊലീസ് മർദനത്തിൽ കീറിയ മുണ്ടും ഷർട്ടും ധരിച്ചെത്തി, ആശ്വസിപ്പിച്ച് മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ