എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി

By സമകാലിക മലയാളം ഡെസ്ക്  |   Published: 24th February 2023 09:27 AM  |  

Last Updated: 24th February 2023 09:27 AM  |   A+A-   |  

train

പ്രതീകാത്മക ചിത്രം

 

കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും. എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക. 

കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് ( ഞായറാഴ്ച) പുലര്‍ച്ചെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിന്‍ മാര്‍ച്ച് 05, 12, 18, 26 തീയതികളില്‍ സര്‍വീസ് നടത്തും. 

വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളില്‍ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയില്‍വേ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റു, ബസ് സര്‍വീസ് മുടങ്ങി; പിഴ ഒഴിവാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ