ക്ഷേത്രത്തിൽ ഇപിയെ കണ്ടത് യാദൃച്ഛികമായി; ഉത്സവം കാണാനാണ് പോയതെന്ന് കെ വി തോമസ് 

By സമകാലികമലയാളം ഡെസ്ക്  |   Published: 24th February 2023 05:49 PM  |  

Last Updated: 24th February 2023 05:49 PM  |   A+A-   |  

e p jayarajan

ഇപി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ദൃശ്യം, സ്ക്രീൻഷോട്ട്

 

കൊച്ചി:  കൊച്ചിയില്‍ നന്ദകുമാറിനൊപ്പം സിപിഎം നേതാവ് ഇ പി ജയരാജനെ കണ്ടതില്‍ വിശദീകരണവുമായി കെ വി തോമസ്. വെണ്ണല ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് പോയത്. ഇപിയെ അവിടെ വച്ച് യാദൃച്ഛികമായി കാണുകയായിരുന്നു എന്ന് കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. 

വെണ്ണലയിലെ ക്ഷേത്രത്തില്‍ പോയത് നന്ദകുമാര്‍ വിളിച്ചിട്ടല്ല. പല ക്ഷേത്രങ്ങളില്‍ നിന്നും തനിക്ക് ക്ഷണം ലഭിക്കാറുണ്ട്. ഭക്ഷണത്തിനായി ഇറങ്ങാന്‍ നേരത്താണ് ഇപി എത്തിയത്. എന്തിനാണ് ഇപി വന്നതെന്ന് അദ്ദേഹത്തിന് മാത്രമേ പറയാന്‍ കഴിയൂ. ഒരുപാട് വിഐപികള്‍ വരുന്ന ക്ഷേത്രമാണിതെന്നും കെ വി തോമസ് പറഞ്ഞു.

നന്ദകുമാറിന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷം ജനുവരി 21ന് ആയിരുന്നു. വെണ്ണലയിലെ ക്ഷേത്രത്തിലെത്തിയത് സാധാരണ പങ്കെടുക്കാറുള്ള ഉത്സവത്തില്‍ പങ്കെടുക്കാനാണെന്നും കെ വി തോമസ് പറഞ്ഞു. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തത് യാദൃച്ഛികമായാണെന്നും കെ വി തോമസ് പറഞ്ഞു.

'നന്ദകുമാറിനെയും അമ്മയെയും നേരത്തെ അറിയാം. നന്നായി അറിയാം. നന്ദകുമാറിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്നുള്ള പരിപാടിയായിരുന്നു. നന്ദകുമാറിന്റെ അമ്മയ്ക്ക് ഇ പി ഒരു ഷാള്‍ അണിയിച്ചു. ഞങ്ങള്‍ രണ്ടുപേരും കൂടി അവിടെ ഇരുന്ന് ഭക്ഷണം കഴിച്ചു. ഇതാണ് സംഭവിച്ചത്. ഇപി അവിടെ വരുന്നത് എനിക്ക് അറിയില്ലായിരുന്നു. ഇപി എന്തിന് വന്നു എന്ന് അദ്ദേഹത്തിന് മാത്രമേ പറയാന്‍ കഴിയൂ. ഊണ് കഴിക്കാന്‍ ഇറങ്ങുമ്പോഴാണ് ഇപി വരുന്നു എന്ന് അറിഞ്ഞത്. അപ്പോള്‍ ഞാന്‍ അവിടെ ഇരുന്നു' - കെ വി തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു'; വിവാദത്തില്‍ പ്രതികരണവുമായി ഇപി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ