ഫാന്‍ കറങ്ങുന്നില്ല; ചൂട് സഹിക്കാനാകാതെ വീട്ടില്‍നിന്ന് കൊണ്ടുവന്നു, കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതി വാടക ഈടാക്കി ജില്ലാ ആശുപത്രി

ചൂട് സഹിക്കാനാകാതെ വീട്ടില്‍ നിന്നെത്തിച്ച ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍
നെടുമങ്ങാട് ജില്ലാ ആശുപത്രി/ഫയല്‍
നെടുമങ്ങാട് ജില്ലാ ആശുപത്രി/ഫയല്‍

തിരുവനന്തപുരം: ചൂട് സഹിക്കാനാകാതെ വീട്ടില്‍ നിന്നെത്തിച്ച ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍. നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതരാണ് കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതിക്ക് വാടകയിനത്തില്‍ പണം ഇടാക്കിയത്. ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് വാടക ഇനത്തില്‍ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവര്‍ വാങ്ങിയത്. വാടക ഇനത്തില്‍ പണം ഈടാക്കിയതിന് രസീത് നല്‍കിയിട്ടുണ്ട്.

ആശുപത്രിയിലെ ഫാന്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ചൂട് അസഹനീയമായതിനാലാണ് വീട്ടില്‍ നിന്നും ഫാന്‍ എത്തിച്ചതെന്ന് രോഗിയും വീട്ടുകാരും വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പരാതി ഉയര്‍ന്നതിന് പിന്നാലെ ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി.

ഇലക്ട്രിക് ഉപകരണങ്ങള്‍ പുറത്തു നിന്ന് കൊണ്ടുവന്ന് ഉപയോഗിക്കുന്നതിനുള്ള ആശുപത്രി ചെലവ് ആണ് ഈടാക്കിയത് എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കിടപ്പ് രോഗിയായതിനാല്‍ ഡിസ്ചാര്‍ജ്‌സമയത്ത് തുക തിരിച്ചുനല്‍കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com