'ശുപാര്‍ശ രണ്ടു വൃക്കകളും തകരാറിലായ വ്യക്തിക്ക് വേണ്ടി; പരിശോധന നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസ്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th February 2023 05:53 PM  |  

Last Updated: 25th February 2023 05:53 PM  |   A+A-   |  

vd_satheesan_new

വിഡി സതീശന്‍/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അര്‍ഹനായ വ്യക്തിക്കു വേണ്ടിയാണ് ശുപാര്‍ശ നല്‍കിയത്. രണ്ടു വൃക്കകളും തകരാറിലായ ആള്‍ക്ക് വേണ്ടിയായിരുന്നു ശുപാര്‍ശ. വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ താഴെയെന്ന സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. വിശദമായ പരിശോധന നടത്തേണ്ടത് സര്‍ക്കാരെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

എംഎല്‍എമാരുടെ ശുപാര്‍ശയെക്കുറിച്ചുള്ള എം വി ഗോവിന്ദന്റെ പ്രസ്താവന പദവിക്ക് നിരക്കാത്തതെന്നുംഅദ്ദേഹം പറഞ്ഞു. രേഖകള്‍ പരിശോധിച്ച ശേഷം എംഎല്‍എ എന്ന നിലയിലാണ് ഞാന്‍ ഒപ്പിട്ട് നല്‍കിയത്. ഇക്കാര്യം പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് പോകുന്നത്. വിശദപരിശോധനയ്ക്ക് ശേഷമാകണം ധനസഹായം നല്‍കേണ്ടിയിരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പുമായി ബന്ധപ്പെട്ട് വി ഡി സതീശന്റെയും അടൂര്‍ പ്രകാശിന്റെയും പേരുകള്‍ കേള്‍ക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന രേഖകള്‍ നോക്കിയാണ് ദുരിതാശ്വസ നിധിയില്‍ നിന്ന് പണം അനുവദിക്കുന്നത്. ഇതില്‍ സിപിഎം ചോര്‍ത്തിയെടുത്തുവെന്നാണല്ലോ ആരോപണം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ പേരാണല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 25,000 കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ