മുഖ്യമന്ത്രി ഭീരു; അത് ഇങ്ങനെ പറഞ്ഞു നടക്കേണ്ടതുണ്ടോ?; കുറച്ചുകൂടി വിവേകം കാണിക്കണം; മറുപടിയുമായി കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 04:56 PM  |  

Last Updated: 27th February 2023 05:02 PM  |   A+A-   |  

sudhakaran

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ / ഫയല്‍

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ഭീരുവാണെന്നും പണ്ട് എതിരാളികളുടേയും പൊലീസിന്റെയും തല പലതവണ കൊണ്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

'അദ്ദേഹം ഒരു ഭീരുവാണ്. രാഷ്ട്രീയത്തില്‍ ഒരുപാട് തല്ലുകൊണ്ടിട്ടുണ്ട്. പൊലീസുകാരുടെയും എതിരാളികളുടെയും തല്ലുകൊണ്ടിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് ത്യാഗം സഹിച്ചയാളാണ് അദ്ദേഹം. ഞാന്‍ അത് എല്ലാ ദിവസവും പറയാറുമുണ്ട്. പക്ഷെ അതിങ്ങനെ പറഞ്ഞുനടക്കേണ്ട കാര്യമുണ്ടോ  അദ്ദേഹം?. ഇത് ഒരു മുഖ്യമന്ത്രിയല്ലേ ഇങ്ങനെ പറഞ്ഞു നടക്കുന്നത്. അദ്ദേഹത്തിന് ഒരു സ്ഥാനത്തിനോട് നീതി കാണിക്കാനുള്ള ബാധ്യതയില്ലേ?. കുറച്ചുകൂടി വിവേകവും വിവേചനവും ഒക്കെ വാക്കിലും പ്രവൃത്തിയിലും കാണിക്കേണ്ട?. lതിരുത്താന്‍ അദ്ദേഹത്തെ പാര്‍ട്ടി ഉപദേശിക്കണമെന്നാണ് പറയാനുള്ളത്' - കെ സുധാകരന്‍ പറഞ്ഞു.

സിഎം രവീന്ദ്രനെ മുഖ്യമന്ത്രി ചിറകിന് കീഴില്‍ ഒളിപ്പിക്കുകയാണ്. സംരക്ഷിക്കുന്നതിനായി നിയമസഭയെ കവചമാക്കി. വീരശൂര പരാക്രമിയെങ്കില്‍ ചോദ്യം ചെയ്യാന്‍ രവീന്ദ്രനെ വിട്ടുകൊടുക്കാത്തതെന്തെന്ന് സുധാകരന്‍ ചോദിച്ചു. ചോദ്യം ചെയ്താല്‍ തനിക്ക് കുരുക്കുമുറുകമെന്ന് പിണറായിക്ക് അറിയാം. ഈ ബോധ്യത്തിലാണ് രവീന്ദ്രന്റെ സംരക്ഷണം മുഖ്യമന്ത്രി ഏറ്റെടുത്തത്. അസന്മാര്‍ഗികളുടെ ഇരിപ്പിടമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും സുധാകരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹര്‍ജി പിന്‍വലിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌