ആകാശ് തില്ലങ്കേരിയും ജിജോയും കണ്ണൂർ സെൻട്രൽ ജയിലിൽ; ആറ് മാസത്തേക്ക് കരുതൽ തടങ്കൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 07:31 AM  |  

Last Updated: 28th February 2023 07:31 AM  |   A+A-   |  

akash_jijo_thillageri

ജിജോ തില്ലങ്കേരിയും ആകാശ് തില്ലങ്കേരിയും/ ചിത്രം ഫെയ്സ്ബുക്ക്

 

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചു. ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയണം. 

ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രതിഷേധം ശക്തമാക്കാൻ കോൺ​ഗ്രസ്, സംസ്ഥാന ബജറ്റിനെതിരെ ജനസദസുകൾ ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌