പ്രതിഷേധം ശക്തമാക്കാൻ കോൺ​ഗ്രസ്, സംസ്ഥാന ബജറ്റിനെതിരെ ജനസദസുകൾ ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 07:03 AM  |  

Last Updated: 28th February 2023 07:05 AM  |   A+A-   |  

k sudhakaran

കെ സുധാകരന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള പ്രഖ്യാപനങ്ങൾക്കെതിരെ കെപിസിസി ഇന്ന് ജനസദസുകൾ സംഘടിപ്പിക്കും. മ‌ണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് സായാഹ്ന സദസുകൾ നടക്കുക. വൈകുന്നേരം നാല് മുതൽ രാത്രി എട്ട് മണി വരെയാണ് പരിപാടി.

ഇന്ധന സെസ്, വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വർധിപ്പിച്ചത് കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ദുസഹമാക്കും.  ഇതിനെതിരെ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സർക്കാരിന്റെ ജനദ്രോഹ ഭരണം തുറന്ന് കാട്ടാനും നികുതിക്കൊള്ളയെ കുറിച്ച് വിശദീകരിക്കാനുമാണ് കോൺഗ്രസ് ജനസദസുകൾ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌