ആകാശ് തില്ലങ്കേരി അറസ്റ്റില്‍; കാപ്പ ചുമത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 08:59 PM |
Last Updated: 27th February 2023 08:59 PM | A+A A- |

ആകാശ് തില്ലങ്കേരി/ഫെയ്‌സ്ബുക്ക്
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവര്‍ അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ ഹാജരായ ആകാശിന് മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്.
ആകാശ് തില്ലങ്കേരിയും സംഘവും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെ സിപിഎം രംഗത്തുവന്നിരുന്നു. ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നും പാര്‍ട്ടി പുറത്താക്കിയതാണെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് വാക്‌പ്പോര് നടത്തിയതിന് പിന്നാലെ, സിപിഎം തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ കെടിയു വിസിയെ നിയന്ത്രിക്കാനുള്ള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ