ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍

കെടിയു വിസിയെ നിയന്ത്രിക്കാനുള്ള നീക്കത്തിന് തടയിട്ട് ഗവര്‍ണര്‍; സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കി

താല്‍ക്കാലിക വിസി സിസ തോമസിനെ നിയന്ത്രിക്കുക ലക്ഷ്യമിട്ടായിരുന്നു സിന്‍ഡിക്കേറ്റ് നടപടി
Published on

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റ് കൊണ്ടുവന്ന പ്രമേയം ഗവര്‍ണര്‍ റദ്ദാക്കി. വിസിക്ക് മുകളില്‍ സിന്‍ഡിക്കേറ്റ് രൂപീകരിച്ച സമിതിയും ഗവര്‍ണര്‍ റദ്ദാക്കി. സര്‍വകലാശാല നിയമം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി. താല്‍ക്കാലിക വിസി സിസ തോമസിനെ നിയന്ത്രിക്കുക ലക്ഷ്യമിട്ടായിരുന്നു സിന്‍ഡിക്കേറ്റ് നടപടി. 

വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വിസി സ്ഥലംമാറ്റിയത് പുനഃപരിശോധിക്കാന്‍ മറ്റൊരു പ്രത്യേക സമിതിയും സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും ചേര്‍ന്ന് രൂപീകരിച്ചിരുന്നു. ഇതു കൂടാതെ ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റിന്റെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ചെയ്യണമെന്ന തീരുമാനവും ഗവര്‍ണര്‍ തടഞ്ഞിട്ടുണ്ട്. 

വിസിയുടെ എതിര്‍പ്പോടെ കൈക്കൊണ്ട തീരുമാനങ്ങള്‍ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, കെടിയു താല്‍ക്കാലിക വിസി സിസ തോമസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com