സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് എന്തോ ഒളിക്കാനുള്ളതിനാല്‍: കേന്ദ്രമന്ത്രി വി മുരളീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th February 2023 05:17 PM |
Last Updated: 27th February 2023 05:17 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തത് എന്തോ ഒളിക്കാനുള്ളതിനാലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഞങ്ങള്‍ക്കൊന്നും ഒളിക്കാനില്ല, ഞങ്ങള്‍ക്കൊന്നും മറയ്ക്കാനില്ല, ഞങ്ങള്‍ സുതാര്യമാണ് എന്നു പറയുന്നവര്‍, ഇഡി വിവരം തിരക്കാന്‍ വിളിക്കുമ്പോള്‍ പോകാന്‍ പോകാന്‍ മടിക്കുന്നതെന്തിനെന്ന് ജനം ചോദിക്കുന്നു.
ഒരു ദിവസം പോകാതിരുന്നു എന്നതുകൊണ്ട് പ്രശ്‌നം അവസാനിച്ചു എന്നു ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. പോകാന്‍ മടി കാണിക്കുന്നതില്‍ നിന്നു തന്നെ, ധാരാളം ഒളിക്കാനുണ്ട്, ധാരാളം മറയ്ക്കാനുണ്ട് എന്നത് വ്യക്തമാകുന്നു. ധാരാളം കാര്യങ്ങള്‍ക്ക് ഉത്തരമില്ലാത്ത കാര്യങ്ങളുണ്ട്.
അതാണ് കേരളത്തിലെ ജനങ്ങളും ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നവരെക്കൊണ്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. ലൈഫ് മിഷനിലും സ്വര്‍ണക്കടത്തിലുമൊക്കെയുള്ള സര്‍ക്കാരിന്റെ പങ്കാളിത്തം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും വി മുരളീധരന്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ