ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞു; 49.50 ശതമാനം വെള്ളം മാത്രം, വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 08:33 AM  |  

Last Updated: 28th February 2023 08:33 AM  |   A+A-   |  

idukki dam

ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം


തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം കുറഞ്ഞ ജലനിരപ്പ് ഇപ്പോൾ 2354.74 അടി എന്ന നിലയിലാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2376.24 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇപ്പോഴത്തെ ജലനിരപ്പ് സംഭരണ ശേഷിയുടെ 49.50 ശതമാനത്തോളം മാത്രമാണ്.

വൈദ്യുതി ഉത്പാദനം ഇപ്പോഴുള്ളതുപോലെ തുടർന്നാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.‌ ജലനിരപ്പ് 2199 അടിയോടടുത്താൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടി വരും. തുലാവർഷം കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണം. 

ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് വേണ്ടത്. ചൂടു കൂടിയതിനാൽ ഉപഭോഗവും വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഉത്പാദനം കൂടാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഒരു മാസത്തിനുള്ളിൽ ഉത്പാദനം പൂർണമായി നിർത്തിവയ്ക്കണ്ടി വരുമെന്ന ആശങ്കയിലാണ് കെഎസ്ഇബി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ലൈഫ് മിഷൻ കോഴക്കേസ്; സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌