വരാപ്പുഴയിൽ പടക്ക നിർമാണശാലയിൽ വൻ പൊട്ടിത്തെറി; ഒരാൾ മരിച്ചു; മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2023 07:06 PM  |  

Last Updated: 28th February 2023 07:06 PM  |   A+A-   |  

firecrack2

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. സമീപത്തെ വീട്ടിലുണ്ടായിരുന്ന കുട്ടികൾക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. വൈകീട്ട് നാല് മണിയോടെയാണ് സ്ഫോടനമുണ്ടായത്. 

വീടിനോട് ചേർന്നുള്ള പടക്ക നിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്. പടക്കശാലാ കെട്ടിടം പൂർണമായും തകര്‍ന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ പത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നു പൊലീസ് പറഞ്ഞു.

അഞ്ച് കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തുണ്ടായിരുന്ന വീടുകളുടെ ജനലുകള്‍ തകര്‍ന്നു. 

അപകട കാരണം വ്യക്തമായിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌