മാമോദീസ വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു

മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവത്തില്‍ കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു. പൊതുശല്യം, മായം ചേര്‍ക്കല്‍, രോഗം പടരാന്‍ ഇടയാക്കി അശ്രദ്ധ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കാറ്ററിങ് മാനേജര്‍ക്ക് എതിരെ കേസെടുത്തത്. 

മല്ലപ്പള്ളി കീഴ് വായ്പൂരിലാണ് സംഭവം. മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട വിരുന്നില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി എഫ്‌ഐആറില്‍ പറയുന്നു. നിരവധിപ്പേരാണ് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ഒരാളുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാമോദീസ ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഏറ്റതെന്ന പരാതിയിലാണ് പൊലീസ് നടപടി. 

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു വിരുന്ന്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com