മെട്രോ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്, പുതുവത്സരത്തലേന്ന് സഞ്ചരിച്ചത് ഒന്നേകാൽ ലക്ഷം പേർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 06:39 AM  |  

Last Updated: 02nd January 2023 07:13 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയുടെ വരുമാനത്തിൽ സർവ്വകാല റെക്കോർഡ്. പുതുവത്സരത്തലേന്ന് റെക്കോർഡ് വരുമാനമാണ് കൊച്ചി മെട്രോ സ്വന്തമാക്കിയത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം മെട്രോയിൽ സഞ്ചരിച്ചത് 122897 പേരായിരുന്നു. 37,22,870 രൂപയാണ് ലഭിച്ചത്.

കൊച്ചി നഗരത്തിലുടനീളമുള്ള ആഘോഷങ്ങൾ കണക്കിലെടുത്ത് യാത്ര എളുപ്പവും സുരക്ഷിതവുമാക്കാൻ പുലർച്ചെ ഒരു മണി വരെ കൊച്ചി മെട്രോ സർവീസ് നീട്ടിയിരുന്നു. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് 1 മണി വരെ നീട്ടുകയായിരുന്നു.

അതേസമയം സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കിയിരുന്നുള്ളൂ. ഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ നൽകിയത്.

ഈ വാർത്ത കൂടി വായിക്കൂ

കുന്നംകുളത്ത് പട്ടാപ്പകൽ വൻ മോഷണം; 80 പവൻ കവർന്നു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ