കുന്നംകുളത്ത് പട്ടാപ്പകൽ വൻ മോഷണം; 80 പവൻ കവർന്നു
By സമകാലിക മലയാളം ഡെസ്ക് | Published: 01st January 2023 06:02 PM |
Last Updated: 01st January 2023 08:36 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂർ: പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച. കുന്നംകുളത്താണ് സംഭവം. 80 പവൻ സ്വർണം മോഷണം പോയതായി പരാതി. ശാസ്ത്രി നഗറിലുള്ള എൽഐസി ഡിവിഷൻ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടുകാർ വിവാഹച്ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷബാധ; നിരവധി പേർ ആശുപത്രിയിൽ; ഒരാളുടെ നില ഗുരുതരം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ