ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രന്‍; പുകഴ്ത്തി ജി സുകുമാരന്‍ നായര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd January 2023 11:42 AM  |  

Last Updated: 02nd January 2023 11:42 AM  |   A+A-   |  

shashi_tharoor_new

ഫയല്‍ ചിത്രം

 

കോട്ടയം: ശശി തരൂര്‍ ഡല്‍ഹി നായരല്ല, കേരള പുത്രനെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തരൂര്‍ വിശ്വപൗരനാണ്. കേരള പുത്രനാണ്. മുമ്പ് ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തരൂരിനെ ഡല്‍ഹി നായരെന്ന് താന്‍ വിമര്‍ശിച്ചിരുന്നു. ആ തെറ്റ് തിരുത്താന്‍ കൂടിയാണ് മന്നം ജയന്തി ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. 

മന്നം ജയന്തി ഉദ്ഘാടനം ചെയ്യാന്‍ ശശി തരൂരിനോളം അര്‍ഹനായ മറ്റൊരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. രാവിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ശശി തരൂര്‍, സന്ദര്‍ശനം ഏറെ സന്തോഷം തരുന്നതാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. 

മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. എന്നാല്‍ മന്നം ജയന്തി ഉദ്ഘാടനം ചെയ്യാനെത്തുന്നത് ആദ്യമായിട്ടാണെന്നും തരൂര്‍ പറഞ്ഞു. വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി എന്‍എസ്എസ് നേതൃത്വം ഇടഞ്ഞു നില്‍ക്കുമ്പോഴാണ്, മന്നം ജയന്തിക്ക് തരൂരിനെ ക്ഷണിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മറ്റു നേതാക്കളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുമില്ല.

ഈ വാർത്ത കൂടി വായിക്കൂ

മാമോദീസ വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; കാറ്ററിങ് മാനേജരെ പ്രതി ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ