സംസ്ഥാന സ്കൂൾ കലോത്സവം: രജിസ്ട്രേഷൻ ഇന്ന് 

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ  രജിസ്ട്രേഷൻ തിങ്കളാഴ്‌ച ആരംഭിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്‌ : കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളുടെ  രജിസ്ട്രേഷൻ തിങ്കളാഴ്‌ച ആരംഭിക്കും.മൂന്ന്‌ മുതൽ ഏഴ്‌ വരെയാണ് കലോത്സവം.  മോഡൽ സ്കൂളിൽ  രാവിലെ 10ന്‌ മന്ത്രി വി ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനംചെയ്യും.  മന്ത്രി  പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. 

കലോത്സവത്തിനായി  എത്തുന്ന ആദ്യ ജില്ലാ ടീമിന് രാവിലെ ഒമ്പതിന്‌   റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ‘ഡോക്യു ഫിക്‌ഷൻ ' പ്രകാശിപ്പിക്കും. ഫറോക്ക്‌ എച്ച്എസിൽ കലോത്സവ തീം വീഡിയോ മന്ത്രി പി എ മുഹമ്മദ് റിയാസ്  പ്രകാശിപ്പിക്കും.

രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസ്സുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോയുണ്ട്‌. 11ന്‌ മാനാഞ്ചിറയിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിനായി  ഫ്ലാഷ്‌ മോബ്.  പകൽ ഒന്നിന്‌ കലോത്സവ സ്വർണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. 10 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനത്ത്‌  മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ചേർന്ന്‌ വരവേൽക്കും. രണ്ടു മണിക്കൂർ കപ്പ്‌ മാനാഞ്ചിറയിൽ പ്രദർശനത്തിനുവയ്‌ക്കും.

മൂന്നിന്‌ ശുചിത്വസന്ദേശയാത്ര  സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്ന്  ആരംഭിച്ച് വിക്രം മൈതാനത്ത്‌ അവസാനിക്കും.  3.30 ന് വിളംബര ജാഥ മുതലക്കുളത്തുനിന്ന് ആരംഭിച്ച് ബിഇഎം സ്കൂളിൽ അവസാനിക്കും. വൈകിട്ട് നാലിന്‌ ക്രിസ്ത്യൻ കോളേജ് ക്യാമ്പസിൽ അടുക്കള തുറക്കും.  4.30ന് മീഡിയ പവിലിയൻ ഉദ്ഘാടനംചെയ്യും. ആറിന്‌ ജില്ലയെ കുറിച്ചുള്ള വിവരണങ്ങളടങ്ങിയ ബുക്ക്‌ലെറ്റ്‌ സംഘാടകസമിതി ഓഫീസിൽ പ്രകാശിപ്പിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com