കുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 10:10 PM  |  

Last Updated: 03rd January 2023 10:10 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: കൈക്കുഞ്ഞുഞ്ഞുമായി കാറില്‍ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം. മൂവാറ്റുപുഴ വാളകത്തുവച്ചാണ് രണ്ടംഗസംഘം സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയത്. കാര്‍ തടഞ്ഞ നിര്‍ത്തിയ ഇവര്‍ യുവതിയെ അസഭ്യം പറഞ്ഞതായും പരാതിയില്‍ പറയുന്നു.

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡെനിറ്റിന്റെയും ഭാര്യ റിനിയുടെയും പരാതിയില്‍ രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. 

ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കുഞ്ഞു കരയുന്നതിനാല്‍ വാഹനം നിര്‍ത്തിയ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ അക്രമിച്ചുവെന്നാണ് ഇരുവരുടെയും പരാതിയിലുള്ളത്. കാറിന്റെ ബംബറും നമ്പര്‍ പ്ലേറ്റും കണ്ണാടിയും സംഘം അടിച്ചു തകര്‍ത്തു. പ്രതികളെ തിരിച്ചറിഞ്ഞതായും മൂവാറ്റപൂഴ പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ