മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd January 2023 08:24 PM  |  

Last Updated: 03rd January 2023 08:24 PM  |   A+A-   |  

John Brittas MP

ഫോട്ടോ: ഫെയ്സ്ബുക്ക്

 

ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭാ ചെയർമാന് പരാതി. ബിജെപിയാണ് പരാതി നൽകിയത്. മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസം​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

ബ്രിട്ടാസിന്റെ പ്രസം​ഗം മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറാണ് പരാതി നൽകിയത്.  

ആർഎസ്എസുമായിട്ടുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദ് നേതാക്കൾ വിചാരിക്കുന്നുണ്ടോ എന്ന് ജോൺ ബ്രിട്ടാസ് വേദിയിൽ ചോ​ദിച്ചു. ഇക്കാര്യം ഉറക്കെ പറയാൻ മടിയെന്താണെന്നു പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താത്പര്യം, നിങ്ങളെ ഉൾക്കൊള്ളാൻ അവർ കാണിക്കുമോ എന്ന ചോദ്യം അവരോട് നിങ്ങൾ ചോദിക്കണമെന്നും ബ്രിട്ടാസ് മുജാഹിദ് വേദിയിൽ പറഞ്ഞു.

നിങ്ങൾ അവരെ ഉൾക്കൊള്ളുമ്പോൾ ചിന്തിക്കുക, ഇന്ത്യ ഭരിക്കുന്നവർ രാജ്യത്തെ പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാന്‍ തയ്യാറുണ്ടോ? തയ്യാറില്ലെങ്കിൽ അത് അവരുടെ മുഖത്തു നോക്കി ചോദിക്കാനുള്ള ആർജവവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ