46,53,906 കിലോ അരി, 4,21,553 ലിറ്റര്‍ വെളിച്ചെണ്ണ...; ക്രിസ്മസ് പുതുവത്സര ഫെയറില്‍ സപ്ലൈകോയ്ക്ക് 92 കോടിയുടെ വില്‍പ്പന
By സമകാലിക മലയാളം ഡെസ്ക് | Published: 04th January 2023 10:27 AM |
Last Updated: 04th January 2023 10:27 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഡിസംബര്‍ 21 മുതല്‍ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും നടന്നത് 92.83 കോടി രൂപയുടെ വില്‍പ്പന. സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളില്‍ മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്.
18,50,229 റേഷന്‍ കാര്‍ഡ് ഉടമകളാണ് ഈ കാലയളവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയത്. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് ജില്ലാ ഫെയറുകള്‍ ഉണ്ടായിരുന്നത്.
ക്രിസ്മസ് സമയത്ത് സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ക്രിസ്മസ് പുതുവത്സര ഫെയറുകളായി പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വില്പന നടന്നത് ഡിസംബര്‍ 31നാണ്. 10.84 കോടി രൂപയുടെ വില്പന അന്നേദിവസം നടന്നു.
ചെലവായ സബ്‌സിഡി സാധനങ്ങളുടെ അളവ് ഇങ്ങനെ: ചെറുപയര്‍ 374552 കിലോ, കടല 335475, അരി (മട്ട, കുറുവ, ജയ) 4653906, പച്ചരി149216, മല്ലി 212255, മുളക് 250568, പഞ്ചസാര 1239355, തുവരപ്പരിപ്പ് 333416, ഉഴുന്ന് 605511, വന്‍പയര്‍ 208714 , ശബരി വെളിച്ചെണ്ണ 421553 ലിറ്റര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ