ഇന്ന് ​ദർശനത്തിന് ബുക്ക് ചെയ്തത് 89,971 പേർ; ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 07:49 AM  |  

Last Updated: 04th January 2023 07:49 AM  |   A+A-   |  

sabarimala

ശബരിമല, ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 89,971 പേർ. സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക് തുടരുകയാണ്. 

ഇന്നലെ രാവിലെ തിരക്കിന് അൽപ്പം കുറവുണ്ടായിരുന്നു. എന്നാൽ രാത്രിയോടെ വലിയ തോതിൽ തീർത്ഥാടകർ മല ചവിട്ടിയെത്തി. പരമ്പരാഗത കാനനപാത വഴിയെത്തുന്നവരുടെ എണ്ണത്തിലും റെക്കോർഡ് വർധനയാണ് ഈ ദിവസങ്ങളിലുണ്ടായത്. 

അതിനിടെ മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. തീപിടിത്തമാണ് അവിടെയുണ്ടായതെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. രണ്ട് ദിവസത്തിനകം വീണ്ടും വിശദമായ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യം വ്യക്തമാക്കി കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചു; യുവാവിനെ തല്ലിച്ചതച്ചു; സൈനികനും പിതാവുമടക്കം നാല് പേർക്കെതിരെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ