സജി ചെറിയാന്‍ വീണ്ടും മന്ത്രി; ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ ഫെയ്സ്ബുക്ക്
സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു/ ഫെയ്സ്ബുക്ക്


തിരുവനന്തപുരം: സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, സ്പീക്കര്‍ ഷംസീര്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റം അംഗവും, ആലപ്പുഴയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവുമാണ് സജി ചെറിയാന്‍. ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും സജി ചെറിയാന് ലഭിക്കുക എന്നാണ് സൂചന.

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വെച്ച് ഭരണഘടനയെ അവഹേളിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്.

പഴയ വകുപ്പുകൾ തിരികെ കിട്ടിയേക്കും 

ഫിഷറീസ്, സാംസ്കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകളാണ് സജി ചെറിയാൻ നേരത്തെ കൈകാര്യം ചെയ്തിരുന്നത്. ആ വകുപ്പുകൾ തന്നെ തിരികെ ലഭിച്ചേക്കും. ഇപ്പോൾ ഫിഷറീസ് വി അബ്ദുറഹിമാനും സാംസ്‌കാരികം വി എൻ വാസവനും യുവജനക്ഷേമം പി എ മുഹമ്മദ് റിയാസുമാണ് കൈകാര്യം ചെയ്യുന്നത്. സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്ക് പുനർവിന്യസിച്ചിരുന്നു. അവരെ തിരികെ വിളിച്ചേക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com