യുവതി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ നിലയില്‍; ഗര്‍ഭസ്ഥ ശിശു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 01:54 PM  |  

Last Updated: 04th January 2023 01:54 PM  |   A+A-   |  

BABY

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. രണ്ടു ദിവസം മുമ്പാണ് മുരിയങ്കര സ്വദേശി അരുണിമയെ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് നിഗമനം. 

യുവതി ഏഴു മാസം ഗര്‍ഭിണിയായിരുന്നു. അരുണിമ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. യുവതിയുടെ ഭര്‍ത്താവ് സൈനികനാണ്. ഭര്‍ത്താവിന്റെ ജോലി സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 

അടുത്തിടെ അവധിക്ക് നാട്ടിലെത്തിയതാണ്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് യുവതിക്ക് പൊള്ളലേറ്റത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പൊലീസ് വീടു പൂട്ടി സീല്‍ ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ