അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ല; അണുബാധയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2023 05:55 PM  |  

Last Updated: 08th January 2023 05:57 PM  |   A+A-   |  

anjushree_parvathi

അഞ്ജു ശ്രീ

 

കാഞ്ഞങ്ങാട്: കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു ശ്രീ പാര്‍വതിയുടെ യുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥാമിക നിഗമനം. അഞ്ജുശ്രീയുടെ മരണത്തിലേക്ക് നയിച്ചത് അണുബാധയെ തുടര്‍ന്നുള്ള ഹൃദയ സ്തംഭനം ആണെന്നാണ് നിഗമനം. മരണത്തില്‍ വ്യക്തത വരുത്താന്‍, കൂടുതല്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരള്‍ അടക്കമുള്ള ആന്തരീകാവയങ്ങള്‍ പൂര്‍ണമായും തകരാറിലായിരുന്നെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലും അഞ്ജുശ്രീയ്ക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി പറയുന്നില്ല. അഞ്ജു കുഴിമന്തി ബിരിയാണി വാങ്ങിയ ഹോട്ടലില്‍ നിന്ന് അന്നേദിവസം 120പേര്‍ ബിരിയാണി വാങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളില്ലെന്നും ഹോട്ടല്‍ വൃത്തിഹീനമായിരുന്നില്ലെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

പുതുവത്സര ദിനത്തില്‍ ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത് എന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കാസര്‍കോട് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ