ഇടുക്കിയിലെ ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്;  വനം, റവന്യൂ, നിയമ മന്ത്രിമാര്‍ പങ്കെടുക്കും

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂമി പ്രശ്‌നം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്നു നടക്കും. വനം, റവന്യൂ, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന യോ​ഗം പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ടും, ബഫര്‍സോണുമായി ബന്ധപ്പെട്ടും ജില്ലയില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com