'സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദ്ദേശിച്ചത്'; തെറ്റായി വ്യാഖ്യാനിച്ചെന്ന് മന്ത്രി അബ്ദുറഹിമാന്‍

കാര്യവട്ടത്ത് 15ന് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍
മന്ത്രി വി അബ്ദുറഹിമാന്‍/ ഫയൽ
മന്ത്രി വി അബ്ദുറഹിമാന്‍/ ഫയൽ

തിരുവനന്തപുരം: കാര്യവട്ടത്ത് 15ന് നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

അസോസിയേഷന്റേത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദ്ദേശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. 

 വിനോദനികുതി വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നതിനിടെ, പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടതില്ല എന്ന  തരത്തില്‍ പുറത്തുവന്ന മന്ത്രിയുടെ വാക്കുകളാണ് വിവാദമായത്. കഴിഞ്ഞവര്‍ഷം നടന്ന മത്സരത്തില്‍ 5% ആയിരുന്ന വിനോദനികുതി ഇക്കുറി 12% ആക്കിയതാണു പരാതിക്കിടയാക്കിയത്. 18% ജിഎസ്ടി കൂടിയാകുമ്പോള്‍ നികുതി 30%. ജീവിതത്തില്‍ ടിക്കറ്റെടുത്തു കളി കാണാത്തവരാണു വിമര്‍ശിക്കുന്നതെന്നുമാണ് അന്നത്തെ മന്ത്രിയുടെ വാക്കുകള്‍.

കഴിഞ്ഞതവണ നികുതിയിളവുണ്ടായിരുന്നിട്ടും ജനങ്ങള്‍ക്കു ഗുണം കിട്ടിയില്ല. ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവന്‍ ബിസിസിഐ കൊണ്ടുപോയി. സര്‍ക്കാരിനു കിട്ടേണ്ട പണം കിട്ടണം. നികുതിപ്പണം കായികമേഖലയില്‍ തന്നെ ഉപയോഗിക്കും. നികുതിപ്പണം കൊണ്ടു മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് മുട്ടത്തറയില്‍ ഫ്‌ലാറ്റ് നിര്‍മിക്കാമെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com