മാഡം, സാര്‍ വിളികള്‍ വേണ്ട, ടീച്ചര്‍ എന്ന് മതി: ബാലാവകാശ കമ്മീഷന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 11th January 2023 07:35 PM |
Last Updated: 11th January 2023 07:46 PM | A+A A- |

ഫയല്‍ ചിത്രം/ പിടിഐ
തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്ന് ബാലാവകാശ കമ്മീഷന്‍. മാഡം, സാര്‍ തുടങ്ങിയ വിളികള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ലിംഗനീതിക്കും അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സ്‌കൂളുകളില്‍ ഇത് നടപ്പാക്കാന്‍ നിര്‍ദേശിക്കാന്‍ ഡിപിഐയോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും ഇതില്‍ അനുകൂല നിലപാട് ആണെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുള്ളത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
അല്‍ഫാമിനും ഷവര്‍മയ്ക്കും ഒപ്പം ഇനി നോണ്‍വെജ് മയോണൈസ് ഇല്ല; ഒഴിവാക്കാന്‍ തീരുമാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ