'തലയില്‍ ചൂടിയിരിക്കുന്ന കിരീടം തൊഴിലാളികളുടെ സംഭാവന'; പിണറായി തല മറന്ന് എണ്ണ തേക്കരുതെന്ന് കെ ഇ ഇസ്മയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2023 12:24 PM  |  

Last Updated: 11th January 2023 12:24 PM  |   A+A-   |  

pinarayi_esmail

പിണറായി വിജയന്‍, കെ ഇ ഇസ്മയില്‍/ ഫയല്‍

 

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ നേതാവ് കെ ഇ ഇസ്മയില്‍. കര്‍ഷക തൊഴിലാളികളുടെ കാര്യത്തില്‍ പിണറായി വിജയന്‍ തലമറന്ന് എണ്ണ തേക്കരുതെന്ന് ഇസ്മായില്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബിജെഎംയു) പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിമര്‍ശനം. 

നിങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു വരണം. തലയില്‍ ചൂടിയിരിക്കുന്ന കിരീടം കര്‍ഷക തൊഴിലാളികളുടെ സംഭാവനയാണ്. അവര്‍ അഹോരാത്രം പണിപ്പെട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കേരളത്തില്‍ വിജയിപ്പിച്ചിട്ടുള്ളത്. അല്ലാതെ സ്വര്‍ണക്കടത്തൊന്നുമല്ല. കെ ഇ ഇസ്മായില്‍ പറഞ്ഞു. 

അതിവര്‍ഷാനുകൂല്യമായി കൊടുക്കാനുള്ളത് 466 കോടി രൂപയുടെ കുടിശ്ശികയാണ്. മിനിമം പെന്‍ഷന്‍ 3000 രൂപയാക്കണം. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മക്കള്‍ക്ക് ജോലിയുണ്ടോ, സൗകര്യമുള്ള വീടുണ്ടോ എന്നൊക്കെ നോക്കി പെന്‍ഷന്‍ നല്‍കുന്ന രീതി നിര്‍ത്തണം. മറ്റു മേഖലകളില്‍ പെന്‍ഷന്‍ നല്‍കുമ്പോള്‍ മക്കളുടെ ജോലിയും സൗകര്യമുള്ള വീടുമൊന്നും മാനദണ്ഡമാക്കുന്നില്ലല്ലോ എന്നും ഇസ്മായില്‍ ചോദിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സബ്‌സിഡി സാധനങ്ങള്‍ വേണോ?, റേഷന്‍ കാര്‍ഡ് നിര്‍ബന്ധം; സപ്ലൈകോയില്‍ ഇന്നുമുതല്‍ ബാര്‍കോഡ് സ്‌കാനിങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ