വൈപ്പിനില്‍ ഭാര്യയെ കൊന്ന് കുഴിച്ചിട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2023 05:33 PM  |  

Last Updated: 12th January 2023 05:51 PM  |   A+A-   |  

murder

സംഭവം നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിന്റെ ദൃശ്യം, സക്രീന്‍ഷോട്ട്

 

കൊച്ചി: വൈപ്പിനില്‍ ഒരു വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി.എടവനക്കാട് വാചാക്കല്‍ സജീവന്റെ ഭാര്യ രമ്യയാണ് (32) മരിച്ചത്. ഭര്‍ത്താവ് സജീവനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് രമ്യയെ കാണാതായത്. കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് രമ്യയെ കാണാതായത്. മുംബൈയിലേക്കും പിന്നീട് ജോലി തേടി വിദേശത്തേക്കും പോയെന്നാണ് ഭര്‍ത്താവ് നാട്ടുകാരോട് പറഞ്ഞിരുന്നത്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാണാതായ രമ്യ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.

തുടര്‍ന്ന് വീടിന്റെ കാര്‍ പോര്‍ച്ചിനോട് ചേര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന് അസ്ഥിക്കഷ്ണങ്ങല്‍ കണ്ടെത്തി. വീട്ടുമുറ്റത്ത് കുഴിച്ചപ്പോഴാണ് അസ്ഥിക്കഷണങ്ങള്‍ കിട്ടിയത്. രമ്യയുടെ കൊലപാതകത്തിന് പിന്നില്‍ സജീവനാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ഫൊറന്‍സിക് പരിശോധന നടത്തി മരിച്ചത് രമ്യ തന്നെയാണ് എന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍, മയക്കുവെടി വെയ്ക്കാന്‍ തീരുമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ