തിരക്കുകൂട്ടണ്ട, ആചാരത്തിനൊപ്പം അച്ചടക്കവും പാലിക്കണം; ഭക്തർക്ക് കർശന നിർദേശം നൽകി തന്ത്രി കണ്ഠരര് രാജീവര്

ശനിയാഴ്ച രാത്രി 8.45നാണ് മകര സംക്രമ പൂജ.
ശബരിമല/ ഫയല്‍ ചിത്രം
ശബരിമല/ ഫയല്‍ ചിത്രം

പത്തനംതിട്ട. ശബരിമലയിൽ മകരജ്യോതി ദർശനത്തിന് ശേഷം തിരക്കുകൂട്ടണ്ടാക്കാതെ മലയിറങ്ങാൻ ഭക്തരോട് അപേക്ഷിച്ച് തന്ത്രി കണ്ഠരര് രാജീവര്. മറ്റുഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് ആചാരത്തിനൊപ്പം ഭക്തർ അച്ചടക്കവും പാലിക്കണമെന്ന് തന്ത്രി വാർത്താ കുറിപ്പിൽ പറഞ്ഞു. 

തിരക്ക് വേണ്ട, സാവകാശം മലയിറങ്ങണം. മകരജ്യോതിയും തിരുവാഭരണ ദർശനവും കാത്ത് ധാരാളം ഭക്തർ സന്നിധാകത്ത് തമ്പടിച്ചിട്ടുണ്ട്. 
അതിനാൽ അയ്യപ്പ ഭക്തർ ആചാര മര്യാദകൾ പാലിക്കുന്നതിനൊപ്പം അച്ചടക്കവും ഉറപ്പുവരുത്തണം. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന എല്ലാ ഭക്തൻമാരും പരസ്പരം സഹായത്തോടെ പ്രവർത്തിക്കണമെന്നും തന്ത്രി പറഞ്ഞു.

ശബരിമലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് മകരസംക്രമവും മകരവിളക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് കൊടുത്തു വിടുന്ന തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയാണ് ഇന്ന് വൈകിട്ട് 6.30ന് നടക്കുന്നത്. ശനിയാഴ്ച രാത്രി 8.45നാണ് മകര സംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻമാരുടെ കൈകളിൽ കൊടുത്ത് വിടുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം പൂജയുടെ മധ്യത്തിൽ ഉണ്ടാകുമെന്നും തന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com