വയനാട്ടില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടി; കര്‍ഷകനെ കൊന്ന കടുവയാണോ എന്നതില്‍ സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2023 02:18 PM  |  

Last Updated: 14th January 2023 02:18 PM  |   A+A-   |  

tiger

വയനാട്ടില്‍ പിടികൂടിയ കടുവ/വീഡിയോ സ്‌ക്രീന്‍ഷോട്ട്


മാനന്തവാടി: വയനാട്ടിലെ  കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടിവെച്ച് പിടികൂടി.  വെടിയേറ്റ കടുവ, കുന്നിന്‍മുകളിലേക്ക് ഓടിയെങ്കിലും പിന്നീട് വാഴത്തോട്ടത്തില്‍ മയങ്ങിവീഴുകയായിരുന്നു. വലയിലാക്കിയ കടുവയെ പ്രദേശത്ത് നിന്ന് മാറ്റി. കടുവയെ കീഴ്‌പ്പെടുത്താനായി ആറുതവണ വെടിവെച്ചു എന്നാണ് വിവരം. കടുവയുടെ കാലിനാണ് വെടിയേറ്റത്. 

വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകള്‍ ജാഗ്രത കൈവിടരുതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. നാട്ടുകാരോട് പ്രദേശത്ത് നിന്ന് മാറാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തില്‍ കലാശിച്ചത്. 

വെള്ളാരംകുന്ന് സ്വദേശി തോമസ് (സാലു-50) ആണ് കടുവയുടെ ആക്രമണത്തില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
തോമസിന്റെ കയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവാ ഭീതിയെ തുടര്‍ന്ന് തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ?  പിന്നെ എവിടെനിന്നാണ് ഇതു വന്നത്' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ