

കവരത്തി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുൻ എംപിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ടു. അന്ത്രോത്ത് എംജിഎസ്എസ്എസ് സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു കേസിലെ ഒന്നാം പ്രതി നൂറുൾ അമീൻ.
അധ്യാപകൻ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണെന്നും നൂറുൾ അമീനിന്റെ പ്രവർത്തി ഇതിന് ചേർന്നതല്ലെന്നും
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പിരിച്ച് വിടൽ ഉത്തരവിൽ വ്യക്തമാക്കി. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇരുവരുമടക്കമുള്ള നാല് പ്രതികൾ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ്. അതേസമയം പത്ത് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി കേരള ഹൈക്കോടതി ജനുവരി 17ന് പരിഗണിക്കും.
കൂടാതെ കേസിൽ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അപ്പീലിൽ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന എംപിയുടെ ആവശ്യത്തിൽ ചൊവ്വാഴ്ച വിശദമായ വാദം കേൾക്കും. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങൾ കവരത്തി സെഷൻസ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നുമാണ് ലക്ഷദ്വീപ് മുൻ എംപിയുടെയും സഹോദരങ്ങളുടെയും വാദം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2009 ലെ സംഘർഷത്തിനിടെ കോൺഗ്രസ് പ്രവലർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇവരെ ശിക്ഷിച്ചത്. നാല് പ്രതികളെ 10 വർഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷൻസ് കോടതി വിധിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates