നേപ്പാളില്‍ വിമാനാപകടം; 68 യാത്രക്കാരുമായി തകര്‍ന്നു വീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 11:39 AM  |  

Last Updated: 15th January 2023 11:50 AM  |   A+A-   |  

nepal_plne_crash

ഫോട്ടോ: ട്വിറ്റർ

 

കാഠ്മണ്ഡു; നേപ്പാളില്‍ വിമാനാപകടം. 72 സീറ്റുള്ള യാത്രാ വിമാനം റണ്‍വേയില്‍ തകര്‍ന്നു വീണു. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 

കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരികയായിരുന്നു വിമാനം. വിമാനത്തില്‍ 68 യാത്രക്കാരും ക്യാപ്റ്റന്‍ അടക്കം നാലു ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

പൊഖാറ വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തുദിവസം മാത്രം നാട്ടില്‍; സൗദിയില്‍ കാത്തിരുന്നത് മരണം, ട്രക്കും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ