'കവികള്‍ ഇത്രയ്ക്കു വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുത്' 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 11:37 AM  |  

Last Updated: 16th January 2023 11:37 AM  |   A+A-   |  

s_joseph_asokan

എസ് ജോസഫ്, അശോകന്‍ ചരുവില്‍/ഫെയ്‌സ്ബുക്ക്‌

 

തൃശൂര്‍: സാഹിത്യ അക്കാദമിയില്‍നിന്നുള്ള കവി എസ് ജോസഫിന്റെ രാജിക്കെതിരെ വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍. പരിഹാസ്യമായ രാജിയാണ് ജോസഫിന്റേതെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയമോ സാമൂഹ്യ വിഷയമോ ഇല്ലാത്ത രാജിയാണ് എസ് ജോസഫിന്റേതെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്: 


സാഹിത്യ അക്കാദമി മെമ്പര്‍ സ്ഥാനവും സര്‍ക്കാര്‍ വക പുരസ്‌കാരങ്ങളും രാജിവെക്കുന്നതും തിരിച്ചു കൊടുക്കുന്നതും എഴുത്തു/ കലാപ്രവര്‍ത്തകര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള നല്ല മാര്‍ഗ്ഗങ്ങളാണ്. ടഗോറിന്റെ കാലം മുതന്‍ അത്തരം പ്രതിഷേധങ്ങള്‍ നമുക്ക് പരിചയമുള്ളതാണല്ലോ. ഒരു നിലക്കു പറഞ്ഞാല്‍ ഇത്തരം സ്ഥാനമാനങ്ങള്‍ കൈവശമുള്ളതുകൊണ്ടുള്ള പ്രധാന ഗുണം വേണ്ടിവന്നാല്‍ അത് രാജിവെച്ച് പ്രതിഷേധിക്കാം എന്നതാണ്.
എന്നാല്‍ പ്രിയപ്പെട്ട കവി എസ്.ജോസഫിന്റെ കേരള സാഹിത്യ അക്കാദമിയില്‍ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി. അതില്‍ ഒരു രാഷ്ട്രീയവുമില്ല; സാമൂഹ്യ വിഷയവുമില്ല എന്നതാണ് പ്രശ്‌നം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഭാഷകനായി ക്ഷണിക്കാത്തതു കൊണ്ട് അദ്ദേഹം അക്കാദമിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നു. ഉഇ ബുക്‌സിന്റെ നേതൃത്തത്തില്‍ നടക്കുന്ന കെ.എല്‍.എഫും സാഹിത്യ അക്കാദമിയും തമ്മില്‍ ഏതു വകയിലാണ് ബന്ധപ്പെടുന്നത് എന്ന് അറിഞ്ഞു കൂടാ. സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കെ.എല്‍.എഫിനുണ്ട് എന്നാണ് വാദം. തങ്ങള്‍ ധനസഹായം നല്‍കുന്ന സാംസ്‌കാരിക പരിപാടികള്‍ക്ക് ആരെ വിളിക്കണം/ വിളിക്കണ്ട എന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് മര്യാദയാവില്ല.
കവികള്‍ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകന്‍ എന്ന നിലയില്‍ പറയാനുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെഎസ്ആർടിസി ബസ്സുണ്ടോ എന്ന് ഇനി ​ഗൂ​ഗിൾ മാപ്പിൽ നോക്കിയാൽ മതി; റൂട്ടും സമയവും അറിയാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ