കെഎസ്ആർടിസി ബസ്സുണ്ടോ എന്ന് ഇനി ഗൂഗിൾ മാപ്പിൽ നോക്കിയാൽ മതി; റൂട്ടും സമയവും അറിയാം
By സമകാലിക മലയാളം ഡെസ്ക് | Published: 16th January 2023 08:49 AM |
Last Updated: 16th January 2023 08:49 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം; ഗൂഗിൾ മാപ്പ് നോക്കിയാൽ ഇനി കെഎസ്ആർടിസി ബസ് എപ്പോൾ വരും എന്നറിയാം. കെഎസ്ആർടിസ് ബസ് സർവീസുകളുടെ റൂട്ടും സമയവുമാണ് ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി.
ഗൂഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഇത് ലഭ്യമാകുക. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്ന് വിവരങ്ങൾ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങളും എത്തുക. പിന്നീട് മുഴുവൻ കെഎസ്ആർടിസ് ബസ്സുകളുടേയും റൂട്ട് ഗൂഗിൾ മാപ്പിൽ എത്തിക്കാനാണ് തീരുമാനം.
തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെല്ലോ, ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ ലഭ്യമാകുമെന്നും സിഎംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പിൽ എത്താനാവും.
ഈ വാര്‍ത്ത കൂടി വായിക്കൂ
അശ്ലീല വീഡിയോ വിവാദം: സിപിഎം നേതാവിനെതിരെ ഡിജിപിക്ക് പരാതി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ