മാസ്ക് നിർബന്ധം; സാമൂഹിക അകലവും പാലിക്കണം; ഉത്തരവിറക്കി സർക്കാർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2023 07:11 PM  |  

Last Updated: 16th January 2023 07:11 PM  |   A+A-   |  

mask

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി. ഉത്തരവ് ഇറങ്ങിയത് മുതൽ നിയമം പ്രാബല്യത്തിലായെന്നും വിജ്ഞാപനത്തിലുണ്ട്.

ജോലി സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും വാഹനങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ഇനി മുതൽ മാസ്ക് ധരിക്കണം. സാമൂഹിക അകലം പാലിക്കണം, സാനിറ്റൈസർ ഉപയോ​ഗിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. പൊതു, തൊഴില്‍ ഇടങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗത്തിന് സൗകര്യം ഒരുക്കണമെന്നും ഉത്തരവിലുണ്ട്. 

കോവിഡ് വ്യാപനം തടയുന്നതിനാണ് നടപടിയെന്ന് ആരോ​ഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാണികള്‍ കുറയാന്‍ കാരണം സംഘാടകരുടെ പിടിപ്പുകേട്; കാരണങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് കായിക മന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ