വർധന പത്തിരട്ടി വരെ, ട്രഷറി സേവനങ്ങൾക്കുള്ള ഫീസ് കുത്തനെ കൂട്ടി

കഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന.
ട്രഷറി സേവനങ്ങൾക്കുള്ള ഫീസ് വർധിച്ചു/ പ്രതീകാത്മക ചിത്രം
ട്രഷറി സേവനങ്ങൾക്കുള്ള ഫീസ് വർധിച്ചു/ പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ട്രഷറി സേവനങ്ങൾക്കുള്ള ഫീസുകൾ ഇരട്ടി മുതൽ പത്തിരട്ടി വരെയാക്കി പുതുക്കി സംസ്ഥാന സർക്കാർ. കഴിയുന്നത്ര മേഖലകളിൽ നിന്ന് അധികം പണം സമാഹരിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഫീസ് വർധന.

മൂന്ന് വർഷത്തേക്കുള്ള സ്ഥിരം സ്റ്റാംപ് വെണ്ടർ ലൈസൻസ് ഫീസ് 1500 രൂപയിൽ നിന്നും 6000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. നാൾവഴി പരിശോധനയ്ക്ക് 500 രൂപയിൽ നിന്നും 5000 രൂപയായി വർധിപ്പിച്ചു. പെൻഷൻ അനുവദിച്ച ഉത്തരവിന്റെ പകർപ്പ് ലഭിക്കാൻ 500 രൂപയാണ് പുതുക്കിയ ഫീസ്. നേരത്തെ 280 രൂപയായിരുന്നു. സേവിങ്സ് ബാങ്ക് ചെക് ബുക്ക്, പാസ് ബുക്ക് തുടങ്ങിയ സേവനങ്ങൾക്കും ഫീസ് വർധിപ്പിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com