ട്രെയിൻ യാത്രയ്ക്കിടെ എലി കടിച്ചു; യാത്രക്കാരിക്ക് 20,000 രൂപ നഷ്ടപരിഹാരം, ഉത്തരവ്

കാച്ചി​ഗുഡയിൽ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജേയിംസിന്റെ ഇടത് കൈത്തണ്ടയിൽ എലി കടിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കുന്ദമം​ഗലം: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരിയെ എലി കടിച്ച സംഭവത്തിൽ റെയിവേ 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. 2016 ലാണ് സംഭവം. കാച്ചി​ഗുഡയിൽ നിന്നും വടകരയിലേക്കുള്ള യാത്രയ്ക്കിടെയാണ് ചോറോട് സ്വദേശിനി സാലി ജേയിംസിന്റെ ഇടത് കൈത്തണ്ടയിൽ എലി കടിച്ചത്. ജില്ലാ ഉപഭോക്ത്യകോടതിയുടേതാണ് വിധി. 

ട്രെയിൽ ഷൊർണൂരിൽ സ്റ്റേഷനിൽ നിർത്തിയപ്പോൾ ടിടിഇയെ സംഭവം അറിയിച്ചു. തുടർന്ന് റെയിവേ ഡോക്ടർ എത്തുകയും കുത്തിവെപ്പെടുക്കുകയും ചെയ്തു. നാട്ടിലെത്തിയ ശേഷം വടകര സഹകരണ ആശുപത്രിയിലെത്തി ടിടി കുത്തിവെപ്പും പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പും എടുത്തു. തുടർന്ന് റെയിവേയുടെ അനാസ്ഥ് ചൂണ്ടികാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com