'കെ വി തോമസ് സംഘപരിവാര്‍ ഇടനിലക്കാരന്‍; യാത്രകള്‍ പരിശോധിക്കണം'

'മുമ്പ് സമ്പത്തിനെ നിയമിച്ചപ്പോള്‍ കേരളത്തിന് എന്ത് പ്രയോജനമുണ്ടായി ?'
വിഡി സതീശന്‍/ഫയല്‍ ചിത്രം
വിഡി സതീശന്‍/ഫയല്‍ ചിത്രം

കൊച്ചി: മുന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെ വി തോമസ് സിപിഎമ്മിന്റെയും സംഘപരിവാറിന്റെയും ഔദ്യോഗിക ഇടനിലക്കാരനാണ്. തോമസിന്റെ ഡല്‍ഹി, ബംഗലൂരു യാത്രകള്‍ പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം മനസ്സിലാകുമെന്നും സതീശന്‍ പറഞ്ഞു. 

ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി തസ്തിക എന്തിനാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. കെ വി  തോമസിന്റെ നിയമനം ദുര്‍ച്ചെലവാണ്. മുമ്പ് സമ്പത്തിനെ നിയമിച്ചപ്പോള്‍ കേരളത്തിന് എന്ത് പ്രയോജനമുണ്ടായി. സംസ്ഥാനത്ത് എന്ത് ഗുണമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം പ്രതിനിധിയായാണ് തോമസ് നിയമിതനാകുന്നത്. ഇന്നു ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. കെ വി തോമസിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി എട്ടുമാസം പിന്നിടുന്ന വേളയിലാണ് പുതിയ നിയമനം. 

നിലവില്‍ നയതന്ത്രവിദഗ്ധന്‍ വേണു രാജാമണി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓവര്‍സീസ് പദവിയിലുണ്ട്. കാബിനറ്റ് റാങ്കോടെയാണ് തോമസിന്റെ നിയമനം. ഒന്നരലക്ഷത്തോളം രൂപ ശമ്പളവും വീടും വാഹനവും പേഴ്‌സണല്‍ സ്റ്റാഫും തോമസിന് ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com